ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു' നാളത്തെ കാര്യം എങ്ങനെ പറയാൻ പറ്റും.. ബിജെപി പ്രവേശനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകയ്ക്ക് പത്മജയുടെ മറുപടി.

തിരുവനന്തപുരം∙ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. അഭ്യൂഹങ്ങൾ ശുദ്ധ അസംബന്ധമാണെന്നു പദ്മജ പറഞ്ഞു.

പദ്മജ ബിജെപിയിൽ ചേരുകയാണെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു നേതാവ് തന്നെ ഫെയ്സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നും പദ്മജ പറഞ്ഞു. ‘‘എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്.
ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന് തമാശ ആയി ഞാൻ പറഞ്ഞു. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല’’– പദ്മജ
വിശദീകരിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !