2016 മുതൽ ആറു പേരെ കാണാനില്ല' വിശ്വാസം വിറ്റ് കാശാക്കുന്ന ഇഷ ഫൗണ്ടേഷൻ

ചെന്നൈ: 2016 മുതൽ ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷനിൽ നിന്ന് കാണാതായത് ആറുപേരെയെന്ന് തമിഴ്‌നാട് പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ എം.എസ്.രമേഷ്, സുന്ദർ മോഹൻ എന്നിവർക്ക് മുമ്പാകെയാണ് പോലീസ് വാക്കാൽ മൊഴി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അന്വേഷണ പുരോഗതി സംബന്ധിച്ച് ഏപ്രിൽ 18ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് 18ന് വീണ്ടും പരിഗണിക്കും.

സഹോദരന്‍ ഗണേശനെ ഹാജരാക്കാന്‍ തിരുനല്‍വേലി സ്വദേശിയായ തിരുമലൈ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു 46കാരനായ ഗണേശനെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് കാണാതായത്.

തന്റെ സഹോദരനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് വ്യാഴാഴ്ചയാണ് തിരുമലൈ കോടതിയെ അറിയിച്ചത്.

താന്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടെങ്കിലും രണ്ട് ദിവസമായി ഗണേശന്‍ ജോലിക്കെത്തിയിട്ടില്ല എന്നായിരുന്നു മറുപടി ലഭിച്ചതെന്നും തിരുമലൈ കോടതിയില്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !