വയനാട്: കാസർകോട്ടെ വാടകവീട്ടില്‍ നിന്നും 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ പ്രതികൾ പിടിയിൽ.
കാസർകോട് സ്വദേശികളായ അബ്ദുൾ റസാഖ്(51), സുലൈമാൻ(51) എന്നിവരെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്. പഴുപ്പത്തൂർ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നുമ ബുധനാഴ്ച വൈകീട്ടാണ് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അബ്ദുൾ റസാഖായിരുന്നു വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്.
ഇയാളെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ലെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.
തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.