കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിക്കുന്ന ജില്ലയിലെ ആദ്യത്തെ തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചു.
അടിപ്പാത വരുന്ന ഭാഗത്തെ മരങ്ങൾ വെട്ടി മാറ്റുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാത തുറക്കുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു പുളിവാകയും അടിപ്പാത ആരംഭിക്കുന്ന ഭാഗത്തെ കൂറ്റൻ പാഴ് മരവുമാണ് വെട്ടി മാറ്റിയത്.ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനും പിഎംആർ ബിൽഡിങ്ങിനും ഇടയിലുള്ള ഭാഗത്താണ് അടിപ്പാതയുടെ തുടക്കം. റോഡിന് അടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പിൻവശത്ത് അവസാനിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പാലത്ര കൺസ്ട്രക്‌ഷൻസ് ആണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഗതാഗത തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ബസ് സ്റ്റാൻഡിന്റെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങൾ ഒഴിവാക്കി-
അടിപ്പാത നിർമിക്കുന്ന ഭാഗത്ത് മാത്രമായി റോഡ് അടച്ച് പൂട്ടും. 3 മാസം കൊണ്ട് പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമാണ കമ്പനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.