തിരുവനന്തപുരം:സാമ്പത്തികപ്രതിസന്ധികാരണം സർക്കാർ ജീവനക്കാരുടെ ശമ്പളം രണ്ടാംദിവസവും മുടങ്ങി.
ട്രഷറികളിൽ പെൻഷൻ വിതരണം നടന്നെങ്കിലും ബാങ്കുകളിലൂടെ പെൻഷൻ വാങ്ങുന്നവരുടെ അക്കൗണ്ടിലും പണമെത്തിയിട്ടില്ല.അക്കൗണ്ടുവഴിയല്ലാതെ, ട്രഷറിയിലെ വ്യക്തിഗത അക്കൗണ്ടിലൂടെ നേരിട്ട് ശമ്പളം വാങ്ങുന്ന മന്ത്രിമാർക്കും ജീവനക്കാർക്കും ശമ്പളംകിട്ടി.തുടർച്ചയായി രണ്ടാംദിവസവും ശമ്പളവും പെൻഷനും മുടങ്ങുന്നത് അസാധാരണ പ്രതിസന്ധിയാണ്.
ഇപ്പോഴും സാങ്കേതിക തടസ്സമാണെന്നാണ് വിശദീകരണമെങ്കിലും ചെലവ് നിയന്ത്രണമാണ് യഥാർഥത്തിൽ സർക്കാർ നടത്തുന്നത്.ശന്പളംകിട്ടാത്തതിനാൽ ഒട്ടേറെപ്പേർ ട്രഷറികളിലെത്തി പരാതിപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.