തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽതന്നെ മത്സരിക്കും. ഇക്കാര്യം ദേശീയതലത്തിലുള്ള ഇടതുപക്ഷ നേതാക്കളോട് കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചു.
തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസ് പാർലമെന്ററി ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിൽ രാഹുലിന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാനാണ് സാധ്യത.വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കണമെന്ന നിലപാടാണ് കെ.പി.സി.സി. സ്വീകരിച്ചിട്ടുള്ളത്.
കണ്ണൂർ, ആലപ്പുഴ മണ്ഡലങ്ങളിൽ പുതിയ പേര് ഉറപ്പിച്ച് നൽകാത്തതിന് കാരണവും രാഹുൽഗാന്ധിയുടെ തീരുമാനം കാത്തിരിക്കുന്നതുകൊണ്ടാണ്.ഇന്ത്യമുന്നണിയുടെ നേതാവ് എന്ന നിലയിൽ രാഹുൽ ബി.ജെ.പി.യോട് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ മത്സരിക്കണമെന്നതാണ് ഇടതുപാർട്ടികൾ ഉന്നയിക്കുന്നത്. വയനാട്ടിൽ സി.പി.ഐ.യുടെ ദേശീയമുഖമായ ആനി രാജയാണ് മത്സരിക്കുന്നത്.
അവരോട് മത്സരിക്കാൻ രാഹുൽഗാന്ധി ഇറങ്ങുന്നതിലെ അഭംഗിയാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്.എന്നാൽ, ഇന്ത്യമുന്നണിയുടെ മത്സരവും സഖ്യവും സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ചാണെന്ന് ആവർത്തിക്കുന്നവരാണ് ഇടതുപക്ഷമെന്ന് കോൺഗ്രസ് പറയുന്നു.
രാഹുലിന്റെ മത്സരത്തിന് മാത്രം പുതിയ വ്യവസ്ഥ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമാണ് ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.