ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസായിരിക്കുമെന്ന് ഉറപ്പായതായി രാഷ്ട്രിയ കേന്ദ്രങ്ങൾ.
ഏപ്രില്‍ ആറിന് നടക്കുന്ന പാര്‍ട്ടി ആര്‍ഡ് ഫെയ്സിന് മുമ്പേ തന്നെ പുതിയ നേതാവിനെ നിയമിച്ചേക്കുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം വളരെ മുമ്പേ പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് സൈമൺ ഹാരിസ്. ഏപ്രില്‍ 9 ന് ഹാരിസ് പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് നിലവിലെ സൂചന സ്വന്തം പാർട്ടിയിലും എതിരാളികൾ ഇല്ലാത്തത് ഹാരിസിന് ഏറെ ഗുണം ചെയ്യുന്നതായും രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
ലിയോ വരദ്കറുടെ രാജിക്ക് ശേഷം പൊതുതിരഞ്ഞെടുപ്പിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മീഹോള്‍ മാര്‍ട്ടിനും ഗ്രീന്‍ പാര്‍ട്ടി നേതാവ് എയ്മണ്‍ റയാനും ഈ ആവശ്യം തള്ളി.
ഇപ്പോഴത്തെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു. അതോടെ സഖ്യകക്ഷികളുടെ പിന്തുണയും നിയുക്ത പ്രധാനമന്ത്രിക്ക് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.