ഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ദില്ലി റോസ് അവന്യൂ കോടതിയിലെ വിശ്രമമുറിയിലേക്കു മാറ്റി.
ബിപി കുറഞ്ഞതാണ് വെട്ടെന്ന് ശാരീരികാസ്ഥാസ്ഥ്യം ഉണ്ടായത്. അല്‍പ്പനേരം വിശ്രമിച്ചതോടെ നില മെച്ചപ്പെട്ടതിനാല്‍ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്.അറസ്റ്റിനെ ന്യായീകരിച്ച ഇഡി കോടതിയില്‍ അരവിന്ദ് കെജ്രിവാളിനും എ.എ.പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ ഇഡി, കെജ്രിവാളായിരുന്നു ഇതിന്റെ കിംഗ്പിന്‍ എന്നും എ.എ.പിയായിരുന്നു ഗുണഭോക്താവെന്നും ഹവാല പണം ഉപയോഗിച്ചെന്നും ആരോപിച്ചു.
പി.എം.എല്‍.എ പ്രകാരമുള്ള നടപടികള്‍ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇഡി കോടതിയില്‍ വിശദീകരിച്ചു. മദ്യനയ രൂപീകരണത്തിനും ലൈന്‍സസ് അനുവദിക്കുന്നതിനും എഎപി നേതാക്കള്‍ കോഴ വാങ്ങിയിരുന്നു. നയത്തിനായി രൂപീകരിച്ച സമിതി നിഴല്‍ സമിതി മാത്രമായിരുന്നുവെന്നും ഇഡി കോടിയില്‍ വാദിച്ചു.
കെജ്രിവാളിന്റെ നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്. സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായി. കെജ്രിവാളിന് മദ്യനയ രൂപീകരണത്തില്‍ നേരിട്ട് പങ്കുണ്ട്. കെ. കവിതക്ക് വേണ്ടി സൗജന്യങ്ങള്‍ നല്കി. ഇതിന് വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിംഗ്പിന്‍.
ഇതില്‍ വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് അഴിമതിയിലൂടെ ലഭിച്ച പണം എ.എ.പി ഉപയോഗിച്ചുവെന്നും ഇഡി കുറ്റപ്പെടുത്തി. ഗോവ തെരഞ്ഞെടുപ്പിന് 45 കോടിരൂപ ഉപയോഗിച്ചു. ശരത് റെഡി സോനം സാക്ഷിയുടെ മൊഴിയുണ്ട്. റിമാന്‍ഡ് അപേക്ഷയില്‍ വാട്സ് ആപ്പ് ചാറ്റുകളുമുണ്ട്.
ഹവാല വഴിയും പണമിടപാട് നടന്നു. ചെന്നൈയില്‍ നിന്ന് ദില്ലിക്ക് പണം എത്തിക്കും, പിന്നീട് ഗോവയ്ക്ക് കൊണ്ടു പോവുകയായിരുന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎല്‍എ നിയമ പ്രകാരം എഎപി ഒരു കമ്ബനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്.
പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. എന്നാല്‍ സേര്‍ച്ച് നടപടിയില്‍ കെജ്രിവാള് സഹകരിച്ചില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഇഡി അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ഡിജിറ്റല്‍ തെളിവുകളുടെ കൂടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യണം. അതിനായി കെജ്രിവാളിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വിടണമെന്നും 43 മിനിറ്റി നീണ്ട വാദത്തില്‍ ഇഡി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.