ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പാലാ : വീടിന് സമീപം സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി സ്വദേശിയായ സലിം ഖാൻ (36), ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഇബ്രാഹിം സർദാർ  (28) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.

ഇവർ ഇരുവരും ചേർന്ന്  ഭരണങ്ങാനം അലനാട് സ്വദേശിയുടെ വീടിന് സമീപം സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !