പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 150 കോടിരൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ വിജിലൻസ് കോടതിയുടെ നിർദേശം.

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 150 കോടിരൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ വിജിലൻസ് കോടതിയുടെ നിർദേശം.

നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എ.എച്ച്. ഹഫീസാണ് പ്രത്യേക വിജിലൻലസ് കോടതിയിൽ ഹർജി നൽകിയത്. കേസ് ഏപ്രിൽ ഒന്നിന് പരിഗണിക്കാൻ ജഡ്ജി എം.വി. രാജകുമാരൻ നിർദേശിച്ചു.

ഹർജിക്കാരനോട് ആരോപണത്തിന് തെളിവ് ഹാജരാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. 

നിയമസഭയിലെ പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കിയതായി ഹർജിക്കാരന് അറിയിച്ചെങ്കിലും അതു പോരെന്നും വ്യക്തമായ തെളിവുണ്ടെങ്കിലേ വിജിലൻസ് അന്വേഷണത്തിന് നിർദേശിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരൻ വിജിലൻസിന് പരാതി നൽകിയോയെന്നും കോടതി ചോദിച്ചു. വിജിലൻസിന് നൽകിയ പരാതിയിലെ തത്‌സ്ഥിതി അറിയിക്കാൻ വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശനോട് കോടതി നിർദേശിച്ചു.

കെ-റെയിലിന് തുരങ്കംവെക്കാൻ 150 കോടിരൂപ സതീശൻ കർണാടകയിലെയും ഹൈദരാബാദിലെയും ഐ.ടി. കമ്പനികളിൽനിന്ന് വാങ്ങിയെന്നാണ് ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !