പെരുമാറ്റ ചട്ടലംഘനം : കിഴക്കമ്പലത്ത് ട്വന്റി ട്വൻ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാൻ ഉത്തരവ്,

പെരുമാറ്റ ചട്ടലംഘനം : കിഴക്കമ്പലത്ത് ട്വന്റി ട്വൻ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാൻ ഉത്തരവ്,

കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ കിഴക്കമ്പലത്ത് ട്വന്റി ട്വൻ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോർ അടയ്ക്കാൻ ജില്ലാ വരണാധികാരി ഉത്തരവിട്ടു.

80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കല്‍ സ്റ്റോർ ആരംഭിച്ചത്.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷമാണ് മെഡിക്കല്‍ സ്റ്റോർ ഉദ്ഘാടനം ചെയ്തത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു വ്യക്തികള്‍ ജില്ലാ വരണാധികാരിക്കു പരാതി നല്‍കിയിരുന്നു.

പരാതി പരിഗണിച്ച എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ, ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network