തിരുവനന്തപുരം: കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെതത്തിയ പ്രവര്‍ത്തകര്‍ നേരത്തെ മടങ്ങിപ്പോയതില്‍ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
കെപിസിസി അധ്യക്ഷന്‍ സംസാരിക്കാനെത്തുമ്പോഴേക്കും സദസ് കാലിയായതിനെ തുടര്‍ന്നാണ് സുധാകരന് വിമര്‍ശിച്ചത്.‘മുഴുവന്‍ പ്രസംഗങ്ങളും കേള്‍ക്കാന്‍ മനസില്ലെങ്കില്‍ പിന്നെ എന്തിന് വന്നു, എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി പരിപാടി നടത്തുന്നത്. കൊട്ടിഘോഷിച്ച് സമ്മേളനകൾ നടത്തും, കസേരകൾ നേരത്തെ ഒഴിയും’- സുധാകരന് പറഞ്ഞു.
അതേസമയം, കെ.സുധാകരന്റെ പ്രതികരണത്തിന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് അതേ വേദിയില്‍ തന്നെ മറുപടിയുമായെത്തി.3 മണിക്ക് കൊടുംചൂടില്‍ വന്നിരിക്കുന്നവരാണ്, 5 മണിക്കൂറിലേറെയായി സദസില്‍ ഇരുന്നു.ഇതിനിടെ പന്ത്രണ്ടോളം പേര് പ്രസംഗിച്ചു, അതുകൊണ്ട് അവർ പോയതിൽ പ്രസിഡന്റിന് വിഷമം വേണ്ട, നമ്മുടെ പ്രവര്‍ത്തകരല്ലേ’ - വി.ഡി സതീശന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.