മുംബൈ;കാന്‍സര്‍ ഇപ്പോൾ വർദ്ധിച്ചുവരുകയാണ്. ഈ അവസരത്തിൽ കാൻസർ വരുന്നത് തടയാന്‍ പ്രതിരോധ മരുന്നു വികസിപ്പിച്ചതായി മുംബൈ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകര്‍.
വെറും നൂറു രൂപയ്ക്ക് കാന്‍സര്‍ പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്നു ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. രാജേന്ദ്ര ബദ് വേ പറഞ്ഞു.
പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് കാന്‍സര്‍ പ്രതിരോധ മരുന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതെന്നും കാന്‍സര്‍ ചികിത്സ രംഗത്ത് ഇതു വലിയൊരു മുന്നേറ്റമായിരിക്കുമെന്നും രാജേന്ദ്ര ബദ് വേ കൂട്ടിച്ചേര്‍ത്തു.
ഈ ഗുളിക റേഡിയേഷന്, കീമോതെറാപ്പി പോലുള്ള ചികിത്സരീതികളുടെ പാര്‍ശ്വഫലങ്ങളെ 50 ശതമാനം വരെ കുറയക്കുമെന്നും രോഗം വീണ്ടും വരുന്നതിനെ 30 ശതമാനം വരെ പ്രതിരോധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.