ഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സവർക്കറെ കോണ്‍ഗ്രസ് നിരന്തരം അവഹേളിക്കുന്നതായി വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ.
കോണ്‍ഗ്രസിന്റെ പണ്ട് മുതലേയുള്ള കീഴ് വഴക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സവർക്കറിനെതിരെ രാഹുല്‍ ആക്ഷേപകരമായ പരാമർശം തുടർന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞവർ ഇന്ന് രാഹുലിനൊപ്പമാണെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.സവർക്കർ-ജിയെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019-ല്‍ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം രാഹുലിനൊപ്പം ചേർന്ന് എൻ്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങള്‍ നടത്തുകയാണ്. ഇന്ത്യാ ബ്ലോക്കിലെ മറ്റ് നേതാക്കളും ഇത് ആവർത്തിക്കുന്നു"-രഞ്ജിത് സവർക്കർ പറഞ്ഞു.'
രാഷ്ട്രീയത്തിനായി സവർക്കർ-ജിയെ അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള എതിർപ്പ് വർധിച്ചുവരികയാണ്’- രഞ്ജിത് സവർക്കർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.