ആലുവ: സ്കൂട്ടറില്‍ പോകവെ റോഡില്‍ വീണ് നഷ്ടപ്പെട്ട 500 രൂപയുടെ നോട്ടുകളില്‍ നാലില്‍ മൂന്ന് ഭാഗവും ഉടമയ്ക്ക് തിരികെ കിട്ടിയത് മലയാള മനസിന്റെ സത്യസന്ധതയുടെ നേർസാക്ഷ്യമായി.
കഴിഞ്ഞ 14ന് രാവിലെ ആലുവ മാർക്കറ്റില്‍ നിന്നും മടങ്ങുമ്പോഴാണ് തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ഫ്രൂട്ട്സ് കട നടത്തുന്ന അഷറഫിന്റെ പണം കമ്ബനിപ്പടിയില്‍ വച്ച് നഷ്ടമായത്. കടയിലെത്തിയ ശേഷമാണ് വിവരമറിയുന്നത്.തിരികെ മാർക്കറ്റിലെത്തി സി.സി ടി.വി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദേശീയപാതയില്‍ 500ന്റെ നോട്ടുകള്‍ പാറിപ്പറന്ന വിവരം ഞായറാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പണം നഷ്ടമായ സ്ഥലം അഷറഫിന് വ്യക്തമായത്.
തുടർന്ന് കമ്പിനിപ്പടിയില്‍ നടത്തിയ അന്വേഷണത്തില്‍ 6,500 രൂപ ലഭിച്ച ചുമട്ടുതൊഴിലാളി അത് അപ്പോള്‍ തന്നെ മടക്കി നല്കി. ഒരു ലോട്ടറി കച്ചവടക്കാരനും മറ്റൊരാളും തങ്ങള്‍ക്ക് ലഭിച്ച 4500 രൂപ വീതം തൊട്ടടുത്ത ദിവസം അഷറഫിന് നല്കി.
സംഭവം മാദ്ധ്യമ വാർത്തയായതോടെ പണം ലഭിച്ച അമ്പലമുകള്‍ റിഫൈനറി ജീവനക്കാരനായ ശ്രീനി തനിക്കുകിട്ടിയ 15,000 രൂപയാണ് ഇന്നലെ വീട്ടിലെത്തികൈമാറിയത്.ഇതോടെ നഷ്പ്പെട്ട തുകയില്‍ 30,500 രൂപയും തിരികെ ലഭിച്ചു. ഇനി 9,500 രൂപ കൂടിയാണ് ലഭിക്കാനുള്ളത്. ഈ തുകയും ലഭിച്ചവർ തനിക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് അഷറഫ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.