ഡൽഹി ; ഭീമന് തുക ഇന്‍ഷുറന്‍സായി ലഭിക്കാന്‍ പത്ത് മണിക്കൂറോളം ഐസിനുള്ളില്‍ കാൽ മുക്കിവെച്ച് വിദ്യാർഥി. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് വിദ്യാർഥിയുടെ കാൽ മുറിച്ചുമാറ്റി. 23 വയസ്സുകാരനായ തായ്വാന് സ്വദേശിയായ ഷാങ് എന്ന കോളേജ് വിദ്യാര്‍ഥിയാണ് 1.3 മില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 10.8 കോടി രൂപ) ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ജീവന് അപകടത്തിലാക്കുന്ന പ്രവര്‍ത്തി ചെയ്തത്.
ചൂടുവെള്ളത്തില്‍ ശരീരം ഇറക്കിവെച്ച നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഷാങ്ങിന്റെ സുഹൃത്ത് ലിയാവോയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഞ്ചന, ഷാങ്ങിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്നതിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഏകദേശം പത്ത് മണിക്കൂറോളമാണ് വിദ്യാര്‍ഥി ഐസ് കട്ടയ്ക്കുള്ളില്‍ കാല് മുക്കിവെച്ചത്. ഇത് കാലുകളില്‍ ഗുരുതരമായ പരിക്കേല്‍പ്പിച്ചു (ഫ്രോസ്റ്റ്ബൈറ്റ്). ഷാങ്ങിന്റെ സ്കൂള്‍ സുഹൃത്താണ് ലിയാവോ ആണ് ഈ കുറ്റകൃത്യം ചെയ്യാന്‍ കൂട്ടുനിന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ക്രിപ്റ്റോകറന്‍സി വ്യാപാരത്തിലൂടെ ലിയാവോക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
എട്ട് ലക്ഷം ഡോളര്‍ നല്‍കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമപരമായ രേഖയില്‍ ഷാങ്ങിനെ ഒപ്പിടാന്‍ ലിയാവോ നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. ഷാങ്ങിന്റെ പരിമിതികള്‍ മുതലെടുത്ത ലിയാവോ ഗുണ്ടാസംഘങ്ങള്‍ തന്നെ പിന്തുടരുന്നുണ്ടെന്നും വലിയ അപകടമാണ് കാത്തിരിക്കുന്നതെന്നും ഷാങ്ങിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.