ദില്ലി: കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുല്‍ഗാന്ധി. രാഹുലിന്റെ മഹാരാഷ്ട്രയിലെ ശക്തി പരാമർശം ബിജെപി ആയുധമാക്കുമ്പോഴാണ് പ്രതികരണം. വെറുപ്പിന്റെ അസുരശക്തിക്കെതിരായാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് രാഹുല്‍ ദില്ലിയില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഹുലിന്റെ ശക്തി പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നല്‍കിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലെ പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.