കാസർഗോഡ്: വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ നിരോധിത നോട്ട് പിടികൂടി. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വാടകവീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ടുകൾ പിടികൂടിയത്.
വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വാടകക്കാരനെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ആദ്യ പരിശോധനയിൽ ഹാളിൽ നിന്ന് കുറച്ച് നോട്ടുകൾ മാത്രമാണ് കണ്ടെത്താനായത്.
എന്നാല്‍ പൂജമുറിയിൽ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ഇയാൾ അടുത്ത കാലത്താണ് അമ്പലത്തറയിൽ താമസത്തിനെത്തിയത്. അതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.