സിന്‍സിനാറ്റി : മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൂടി അമേരിക്കയിലെ ഓഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ശ്രേയസിന്റെ മരണകാരണം ഇതുവരെ അജ്ഞാതമായി തുടരുന്നു. വിവേക് സൈനിക്കും നീല്‍ ആചാര്യയ്ക്കും ശേഷം ഒരാഴ്ചയ്ക്കിടെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൂന്നാമത്തെ മരണമാണിത്. ലിന്‍ഡര്‍ സ്കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോര്‍ട്ടുകള്‍.
''ഓഹിയോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രീ. ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ നിര്‍ഭാഗ്യകരമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. പോലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തില്‍, ഫൗള്‍ പ്ലേ സംശയിക്കുന്നില്ല. കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധം തുടരുകയും അവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു,'' ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരു പോസ്റ്റില്‍ പറഞ്ഞു.
Deeply saddened by the unfortunate demise of Mr. Shreyas Reddy Benigeri, a student of Indian origin in Ohio. Police investigation is underway. At this stage, foul play is not suspected.
— India in New York (@IndiainNewYork) February 1, 2024
The Consulate continues to remain in touch with the family and is extending all possible…
കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.