കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ പോലും നേടാനാകുമെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബിജെപിയെ നേരിടുന്നത് കാണണം എന്നു മമത പറഞ്ഞു.ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പരാമര്‍ശം.
സഖ്യത്തിന് ഞങ്ങള്‍ തയ്യാറായിരുന്നു. അവര്‍ക്ക് രണ്ട് സീറ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ അത് നിരസിച്ചു. ഇപ്പോള്‍ അവര്‍ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കട്ടെ. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ ഒരു സംഭാഷണവും ഉണ്ടായിട്ടില്ല- മമത പറഞ്ഞു. ഒറ്റയ്ക്ക് പോരാടി ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.