ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡണ്ടുമാണ് ലാൽ കൃഷ്ണ അഡ്വാണി (Sindhi: लाल कृष्ण आडवाणी) പൂണ്ണനാമം ലാൽചന്ദ് കൃഷൻചന്ദ് അഡ്വാണി (1927 നവംബർ 8). ചുരുക്കെഴുത്ത്: എൽ.കെ. അദ്വാനി, എൽ.കെ. അഡ്വാനി. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവ് ആയിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
അവിഭക്ത ഭാരതത്തിലെ ബോംബെ പ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അഡ്വാണി നടത്തിയ രഥ യാത്രകൾ ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിനെ ആണ് അഡ്വാണി പ്രധിനിധീകരിക്കുന്നത്.
നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our times, his contribution to the development of India is monumental. His is a… pic.twitter.com/Ya78qjJbPK
— Narendra Modi (@narendramodi) February 3, 2024
അദ്വാനി ജിക്ക് ഭാരതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.