മുംബൈ: "പൂനം പാണ്ഡെ (32) അന്തരിച്ചു" ഗോസിപ്പുകള്‍ക്ക് വിരാമം, നടി live ല്‍ പ്രത്യക്ഷപ്പെട്ടു. നടിയും മോഡലുമായ പൂനം പാണ്ഡയുടെ മരണ വാർത്ത കബളിപ്പിക്കലെന്ന് ലൈവിൽ നടി തന്നെ വ്യക്തമാക്കി. സെർവിക്കൽ കാൻസറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയതെന്നാണ് വിശദീകരണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് നടി വ്യാജ വാർത്തയിൽ വിശദീകരണവുമായി എത്തിയത്
നടിയും മോഡലുമായ പൂനം പാണ്ഡേയുടെ മരണവാര്‍ത്തയിൽ പ്രതികരിക്കാതെ കുടുംബം. എന്നാൽ പൂനം പാണ്ഡേയുടെ മരണവാര്‍ത്ത വിശ്വാസത്തിലെടുക്കാൻ ആരാധകരും സോഷ്യല്‍ മീഡിയയും തയാറായിട്ടില്ല. പൂനത്തിൻ്റെ കുടുംബം ഔദ്യോഗികമായി പ്രതികരിക്കാത്തതും ആരാധകരിൽ സംശയമുണർത്തുന്നു.
പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് താരം അന്തരിച്ചുവെന്ന് ആദ്യമായി അറിയിച്ചത്. പിന്നാലെ നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 1 വ്യാഴാഴ്ച പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട ഒരു പോസ്റ്റില്‍ അവളുടെ മരണവാർത്ത ഇപ്രകാരം വെളിപ്പെടുത്തി . “ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്. അവളുമായി സമ്പർക്കം പുലർത്തിയ എല്ലാ ജീവരൂപങ്ങളും ശുദ്ധമായ സ്നേഹവും ദയയും കൊണ്ട് കണ്ടുമുട്ടി. ഈ ദുഃഖസമയത്ത്, ഞങ്ങൾ പങ്കുവെച്ച എല്ലാത്തിനും അവളെ സ്നേഹപൂർവ്വം ഓർക്കുമ്പോൾ ഞങ്ങൾ സ്വകാര്യതയ്ക്കായി അഭ്യർത്ഥിക്കും," പോസ്റ്റ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂനം പൊതുവേദിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. കാന്‍സറിന് ചികിത്സയിലായിരുന്നുവെന്ന് പറയുന്നുവെങ്കിലും വളരെ ആരോഗ്യവതിയായാണ് കാണപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ഒട്ടേറെയാളുകള്‍ സംശയം രേഖപ്പെടുത്തുന്നത്.
പൂനത്തിന്റെ മരണവാര്‍ത്ത രേഖപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ കമന്റ് ബോക്‌സ് ഇപ്പോള്‍ ഓഫ് ചെയ്തിട്ടുണ്ട്. പാണ്ഡെയുടെ മരണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.യിരുന്നു. എന്നാൽ ആരാധകർ ഇത് വിശ്വസിച്ചിരുന്നില്ല
2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യ ജയിച്ചാൽ വസ്ത്രം ധരിക്കുമെന്ന് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് പൂനം പാണ്ഡെ പ്രശസ്തയായി. അടുത്ത വർഷം അവളുടെ പ്രിയപ്പെട്ട ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ നേടിയപ്പോൾ അവൾ അങ്ങനെ ചെയ്തില്ല, മറിച്ച് ഒരു നഗ്നചിത്രം പോസ്റ്റ് ചെയ്തു.
വർഷങ്ങളായി, അവളുടെ വിവാദ പ്രസ്താവനകളിലൂടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിൻ്റെ ഒരു സേനയെ അവർ ശേഖരിക്കുകയും പലപ്പോഴും വ്യക്തമായ വീഡിയോകളിൽ കാണപ്പെടുകയും ചെയ്തു.
2022-ൽ കങ്കണ റണാവത്ത് നയിച്ച ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെ അവർ ശ്രദ്ധ പിടിച്ചുപറ്റി. ചില സിനിമകളിലും അഭിനയിച്ചു.
Cheap publicity stunt#PoonamPandey#PoonamPandeyDeath #poonampandeyhot#PoonamPande#poonampandaypic.twitter.com/8UVkTvvry4
— Surekha (@Surekha65668296) February 3, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.