ന്യൂഡൽഹി: കർഷക സമരത്തിന്റെ രണ്ടാം ദിനവും പഞ്ചാബ്-ഹരിയാന അതിർത്തിയിൽ അക്രമങ്ങൾക്ക് കുറവില്ല.
'ദില്ലി ചലോ' മാർച്ചിനെ കണ്ണീർവാതക ഷെല്ലുകളുതിർത്താണ് പൊലീസ് നേരിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തുനിന്നും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നുമുണ്ട്. ഇതു കൂടാതെ ജലപീരങ്കിയും രൂക്ഷമായി പ്രയോഗിക്കുന്നതായി കർഷകർ ആരോപിച്ചു. ടിയര്‍ ഗ്യാസുമായെത്തുന്ന ഡ്രോണുകളെ പട്ടങ്ങള്‍ പറത്തി കര്‍ഷകര്‍ നേരിട്ടു.
ശംഭു, ഖനൗരി അതിര്‍ത്തികളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നു. ഡൽഹിയിലേക്ക് പുറപ്പെട്ട പഞ്ചാബിൽ നിന്നുള്ള കർഷകർക്ക് ഹരി യാനയിലേക്ക് പ്രവേശിക്കാൻ രണ്ടുദിവസമായിട്ടും സാധിച്ചില്ല. അതിർത്തികളിൽ ഹരിയാന പൊലീസുമായി സംഘർഷം തുടരുകയാണ്. ഇതുവരെ 60 പേർക്ക് പരിക്കേറ്റതായി കർഷക സംഘടനകൾ അറിയിച്ചു. 24 പൊലീസുകാർക്കും പരിക്കേറ്റു. പഞ്ചാബ് - ഹരിയാന അതിർത്തി പ്രദേശമായ ശംഭുവിലാണ് സംഘർഷം തുടരുന്നത്. പൊലീസ് റോഡ് തടസപ്പെടുത്തി. കൂടുതൽ കർഷക രെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോമീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു.
കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് നേരത്തേയും സർക്കാർ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചർച്ചകളിൽ പരിഹാരം നിർദേശിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞില്ലെന്നു കാണിച്ച് കർഷകർ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മൂന്നു വർഷം മുൻപ് ഇതേകാര്യം പറഞ്ഞതാണെന്നും അതിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. സാധാരണക്കാരെ വലക്കുന്നതാണ് സമരമെന്നും നിയമ പരിരക്ഷ യോടെ മിനിമം താങ്ങുന്നവില സമ്പ്രദായം കൊണ്ടുവരണമെന്ന കാര്യം പെട്ടെന്ന് നടപ്പിലാക്കാൻ കഴിയില്ലെന്ന് കൃഷിമന്ത്രി അർജുൻ മുണ്ടെ പറഞ്ഞു.
കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. തുടർന്ന് ഓൺലൈൻ യോഗം നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. ഓൺലൈൻ യോഗത്തിൽ കൂടുതൽ പേർക്ക് പങ്കെടുക്കുന്നതിന് പരിമിതി ഉള്ളതിനാൽ വ്യാഴാഴ്ച വൈകിട്ട് 5ന് ചണ്ഡിഗഡിൽവച്ച് നേരിട്ടു ചർച്ച നടത്താനാണു പുതിയ തീരുമാനം. കർഷകരും സർക്കാരുമായി മൂന്നാമത്തെ ചർച്ചയാണ് ഇത്.
സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ചണ്ഡീഗഡില്‍ വൈകീട്ട് അഞ്ചുമണിക്ക് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ റായ് എന്നിവരാണ് ചര്‍ച്ച നടത്തുക.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.