ബംഗളൂരുവില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു,,

ബംഗളൂരു: ബംഗളൂരുവിലെ ചിക്കജാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ദേവനഹള്ളിയിലെ സ്വകാര്യ കമ്പിനിയില്‍ കാഷ്യറായ കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകന്‍ ആശിഷ് ജിജി (28) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ചാണ് അപകടം. തലയടിച്ച്‌ റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. 

സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുൻപാണ് ആശിഷിന്റെ ഇളയ സഹോദരന്‍ അലന്‍ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്.

ബസ് ഡ്രൈവറെ ചിക്കജാല പൊലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശിഷിന്റെ മൃതദേഹം കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.
സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രല്‍ പള്ളിയില്‍. മാതാവ്: ബീന. സഹോദരങ്ങള്‍: അഷിന്‍, പരേതനായ അലന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !