കോട്ടയം;മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയം കുമരകത്ത് സംഘടിപ്പിച്ചു.എം.ഒ..എം.എ അസോസിയേഷൻ പ്രസിഡന്റ് എ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ വി ബിന്ദു പറഞ്ഞു.തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണം ജനറൽ സെക്രട്ടറി ഉമേഷ്കുമാർ നിർവ്വഹിച്ചു. തുടർന്ന് 2024 വർഷത്തിലെ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ മികച്ച ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു. മികച്ച ഓൺലൈൻ പത്രത്തിനുള്ള അസോസിയേഷൻ പുരസ്‌കാരത്തിന് ഡെയ്‌ലി മലയാളി ന്യുസും അർഹരായി അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ സംസ്ഥാന ജോയിൻറ് സെക്രട്ടറിയായി ഡെയ്‌ലി മലയാളി ന്യൂസ് ചീഫ് എഡിറ്റർ സുധീഷ് നെല്ലിക്കനെ തിരഞ്ഞെടുത്തു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലെ വിവിധ മലയാളി സമാജങ്ങളിലും ലക്ഷദ്വീപിലും ശ്രീലങ്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ആഫിക്കൻ രാജ്യമായ ഉഗാണ്ടയിലുമടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ ഡെയ്‌ലി മലയാളി ന്യൂസിന് കടന്നു ചെല്ലാനായത് അഭിമാനകരമായ കരമായ കാര്യമാണെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി.
നിക്ഷ്പക്ഷതയും സാമൂഹ്യ പ്രതിബദ്ധതയുമാണ് ലക്ഷക്കണക്കിന് വായനക്കാരെ ലോകമെമ്പാടും സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതെന്ന് ഡെയ്‌ലി മലയാളി അഡ്വൈസറി ബോർഡ് ചെയർമാൻ അമൽ കെ ദേവ് പറഞ്ഞു.
പ്രിയപ്പെട്ട വായനക്കാരോടൊപ്പം പുരസ്‌കാര സന്തോഷം പങ്കുവെക്കുന്നതായും ടീം ഡെയ്‌ലി മലയാളി ന്യൂസിൽ കർത്തവ്യ ബോധത്തോടെ വാർത്തകൾ കൈകാര്യം ചെയ്യുന്ന സ്റ്റാഫ് അംഗങ്ങൾക്കും വിവിധ ബോർഡ് അംഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അമൽ കൂട്ടി ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.