പാലാ;ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ആശ പ്രവർത്തകർക്കുമായി കായികമേള നടത്തി. പകർച്ചേതര രോഗങ്ങൾക്കെതിരായ ബോധവത്ക്കരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജിജി തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ദ്രോണാചാര്യ സ്പോർട്സ് അക്കാദമി കോച്ചും സംസ്ഥാന സർക്കാരിൻ്റെ ബെസ്റ്റ് സ്പോർട്സ് ബുക്ക് അവാർഡ് ജേതാവുമായ ശ്രീ.പ്രകാശ് താമരക്കാട്ട് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. റാണി ജോസ് , കോയിക്കക്കാട്ടിൽ സമ്മാനദാനം നടത്തി.168 പോയിൻ്റുമായി മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മീനചിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോസ് ലി ഡാനിയേൽ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിമൽ കുമാർ , PRO ശ്രീമതി. ജയലക്ഷ്മി എന്നിവർ നേതൃത്വം നല്കി.ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ആശാപ്രവർത്തകരുടെയും കായികമേള സംഘടിപ്പിച്ചു
0
ശനിയാഴ്ച, ഫെബ്രുവരി 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.