ബംഗ്ലൂരു: പ്രതിശ്രുത വധുവിനോടൊപ്പം ഓപറേഷന് തിയറ്ററിനുള്ളില്‍ ഫോട്ടോഷൂട്ട് നടത്തിയെന്ന സംഭവത്തില്‍ യുവഡോക്ടറുടെ ജോലി തെറിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍കാര്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ ജോലിയാണ് നഷ്ടമായത്.ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിക്കുകയായിരുന്നു.
ഒരു മാസം മുമ്പ് നാഷനല്‍ മെഡികല്‍ ഓഫീസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടതെന്ന് ചിത്രദുര്‍ഗ ജില്ലാ ആരോഗ്യ ഓഫീസര്‍ രേണു പ്രസാദ് പറഞ്ഞു. അതിനിടെ, ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്സിലെ പോസ്റ്റില്‍ കുറിച്ചു.
സര്‍കാര്‍ ആശുപത്രികള്‍ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും സര്‍കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി ജോലി നിര്‍വഹിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.