തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും, മലയാള മനോരമ കർഷക ശ്രീ മുൻ എഡിറ്റർ ഇൻ - ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്‌ടറുമായ ടി.ആർ.രവിവർമ്മയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
വാക്കുകളാകുന്ന വിത്തുകൾ ഉപയോഗിച്ച് പുതുതലമുറയിൽപ്പെട്ട നിരവധി പേരെ കൃഷിയുടെ വരമ്പുകളിലൂടെ നടത്തിയ കാർഷിക പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.മലയാള മനോരമയുടെ കർഷക ശ്രീ മാസികയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചന കുറിപ്പിൽ വ്യകതമാക്കി.
കാർഷിക പത്രപ്രവർത്തനത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയതിൽ പ്രമുഖനായിരുന്നു ടി ആർ രവിവർമ്മയെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ അനുസ്മരിച്ചു.
കാർഷിക സംബന്ധമായ വാർത്തകൾക്കൊപ്പം ആനുകാലിക പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അവ കർഷകർക്കിടയിലേക്ക് എത്തിക്കുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും കേരളത്തിന്റെ കാർഷിക വളർച്ച സ്വപ്നം കണ്ട ടി ആർ രവിവർമ്മയുടെ വിയോഗം കാർഷിക കേരളത്തിനും ഒപ്പം കാർഷിക പത്രപ്രവർത്തനത്തിനും കനത്ത നഷ്ടമാണെന്നും എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കോവിലകത്ത് ജനിച്ച രവിവർമ്മ മുൻഗാമികളുടെ വഴിയേ നടക്കാതെ കൃഷിയെ കുറിച്ചും, കാർഷിക പത്രപ്രവർത്തനത്തെ കുറിച്ചും ആഴത്തിൽ പഠിക്കുകയും കലപ്പ എന്ന അർഥം വരുന്ന സീരം എന്നതിൽ നിന്നും കലപ്പയേന്തിയവൻ എന്നർത്ഥത്തിൽ-
സീരി എന്ന തൂലികാ നാമം സ്വീകരിക്കുകയും ചെയ്ത ആർ ടി രവിവർമ്മ യാത്രയാകുമ്പോൾ നഷ്ടമാകുന്നത് ഭാരതത്തിലെ മികച്ച കാർഷിക പത്രപ്രവർത്തകനെയാണെന്ന് മലയാളം ഓൺലൈൻ മീഡിയ സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വിളപ്പൊലിമയുള്ള പേന കൊണ്ട് മലയാള പത്രപ്രവർത്തന ലോകത്ത് കൃഷിയെ കുറിച്ച് വാർത്തയെഴുതിയ മികച്ച പത്രപ്രവർത്തകനെയാണ് നഷ്ടമായതെന്നും ജനറൽ സെക്രട്ടറി കേരള ജനതയെ ഓർമ്മിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.