ഡൊ ' രാമകൃഷ്‌ണാ'.. ഇവിടെ പെൻഷനും ശമ്പളവും മുടങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് വിലയും കൂടി അടുപ്പിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാ, ആദ്യം ദാരിദ്രം മാറട്ടെ എന്നിട്ടുമതി സ്മാരകം

തൃശൂ‍ർ:  ഇടതുപക്ഷ സർക്കാരിനെതിരെ നടന്‍ കലാഭവൻ മണിയുടെ കുടുംബം. കലാഭവൻ മണിയുടെ സ്മാരകം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്ന് മണിയുടെ കുടുംബം. ഇതില്‍ പ്രതിഷേധിച്ച് മണിയുടെ കുടുംബം രംഗത്ത്.

കലാഭവൻ മണിയോട് ഇടതുപക്ഷ സർക്കാരില്‍ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ രാമകൃഷ്ണൻ. കലാഭവൻ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തി. എന്നിട്ടും സ്മാരകം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്ന് സഹോദരന്‍ പറഞ്ഞു. 

ചലചിത്ര മേളകളിലും കലാഭവൻ മണിയെയും മണിയുടെ സിനിമകളെയും അവഗണിക്കുന്നുണ്ട്. അദ്ദേഹം മരിച്ചിട്ട് വരുന്ന മാ‍ർച്ച് മാസം എട്ട് വ‍ർഷമാവുകയാണ്. എന്നിട്ടും സ‍‍ർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ പ്രതികരിച്ചു.

അദ്ദേഹം മരിച്ചിട്ട് ഈ മാർച്ച് ആറിന് 8 വർഷമാകുകയാണ് ഇതുവരെ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാർഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടൽ വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. 

ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്‍റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !