കാസർകോട്: ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയില്‍ പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പിടികിട്ടാപ്പുള്ളികളും, വാറന്റ്, കാപ്പ മോഷണ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളും ജയിലിലായി.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കാപ കേസ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്, കൊലപാതകം തുടങ്ങി ആറോളം കേസുകളില്‍ പ്രതിയായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വൈശാഖാണ് (26) അറസ്റ്റിലായത്.
ഇതിനുപുറമെ മോഷണക്കേസുകളില്‍ പ്രതികളായ വിവീഷ് (19), മുഹമ്മദ് ഫസല്‍ റഹ്‍മാൻ (18) എന്നിവരെയും അറസ്റ്റുചെയ്തു. കുശാല്‍നഗറിലെ ഐസ്ക്രീം ഗോഡൗണിലും കടയിലും കവർച്ച നടത്തിയ കേസിലാണ് ഇവരെ അറസ്റ്റുചെയ്‌തത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും 9.450 ഗ്രാം കഞ്ചാവുമായി അനസ് പി (25) എന്ന യുവാവ് പിടിയിലായി. ഇയാളില്‍ നിന്നും കഞ്ചാവ് വില്‍പനക്കായി ഉപയോഗിച്ച സ്കൂടറും കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പൊലീസ് 10,529 പാകറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മുഹമ്മദ് അശ്റഫ് (30) എന്നയാളെയും അറസ്റ്റുചെയ്‌തു. ഇയാള്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രാജപുരം സ്റ്റേഷനില്‍ രണ്ട് പേർ പിടിയിലായി. 3.410 ഗ്രാം എംഡിഎംഎയുമായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റശീദ് (34), സമീർ എന്നിവരാണ് അറസ്റ്റിലായത്. രാജപുരത്ത് 18 ലിറ്റർ ഇൻഡ്യൻ നിർമിത വിദേശ മദ്യവുമായി രാജപുരത്തെ കെ വിനീഷും (42) അറസ്റ്റിലായി. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂടറും പൊലീസ് കസ്റ്റഡിയിലെടുത്തു.ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ 2015 ല്‍ പറമ്പില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്ന കേസിലും 2017 ല്‍ പറമ്ബില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും
അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തെന്ന കേസിലും വാറണ്ട് പ്രതിയായ രാമചന്ദ്രൻ, 2017 ല്‍ ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറെ അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന കേസില്‍ പി വി അസീം, ബി കെ ഇർശാദ് എന്നിവരും പിടിയിലായി.
2021 ല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള കേസില്‍ കെ രാധാകൃഷ്‌ണൻ, 2021 -ലെ കൊറോണ നിയന്ത്രണ നിയമ പ്രകാരമുള്ള കേസില്‍ അഫ്സല്‍ എന്നിവരെയും അറസ്റ്റുചെയ്‌തു. മാസ്ക് ധരിക്കാത്ത കേസില്‍ വാറന്റ് പ്രകാരം അറസ്റ്റിലായ അഫ്സലിനെ റിമാൻഡ് ചെയ്തു.ഹൊസ്ദുർഗ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എം പി ആസാദ്, എസ്‌ഐമാരായ അഖില്‍, എംടിപി സൈഫുദ്ദീൻ, പ്രേമചന്ദ്രൻ എന്നിവരും
സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ കുഞ്ഞബ്ദുല്ല, സജേഷ്, സിവില്‍ പൊലീസ് ഓഫീസർമാരായ ജിതിൻ മോഹൻ, റിജിത്, കരുണ്‍ എന്നിവരുമാണ് വാറണ്ട് പ്രതികളെ അറസ്റ്റുചെയ്‌തത്. കാസർകോട് ജില്ല പൊലീസ് മേധാവി പി ബിജോയ് യുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വിവിധ സ്റ്റേഷൻ പരിധികളില്‍ കഴിഞ്ഞദിവസം സ്പെഷ്യല്‍ ഡ്രൈവ് പരിശോധനകള്‍ നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.