തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഭരണഘടന പരിഷ്ക്കരണത്തിനുവേണ്ടിയുള്ള വിശേഷാൽ പ്രതിനിധി മണ്ഡലം തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ചു.
സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. ഭരണഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ സഭയുടെ കെട്ടുറപ്പിനെയും ഭാവിതലമുറയെയും മുന്നിൽ കണ്ടുകൊണ്ട് നിർവഹിക്കേണ്ട ഉത്തരവാദിത്തമാണ്.
വ്യക്തി താത്പര്യങ്ങൾക്കും കക്ഷിഭേദങ്ങൾക്കും അതീതമായി സഭയെ ഒന്നായി കാണുന്നതിനും ഭാവിയിലേക്കുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഉതകുന്ന നിയമനിർമ്മാണവും നടക്കണം. യുവതലമുറയെ ചേർത്തുപിടിക്കുവാൻ ഉതകുന്ന സംവിധാനങ്ങൾ സൃഷ്ടിച്ചൊരുക്കുന്നതിൽ ജാഗരൂകരാകാം.
സഭയുടെ മൂല്യാധിഷ്ഠിത ജനാധിപത്യ പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുന്നതിനു സാധിക്കണം. മെത്രാപ്പോലീത്താ അധ്യക്ഷപ്രസംഗത്തിൽ പ്രസ്താവിച്ചു. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ ധ്യാനപ്രസംഗം നടത്തി.
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ് എപ്പിസ്കോപ്പാ, ഡോ. എെസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ, ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ,ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ, സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ,
മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, ഭരണഘടന പരിഷ്ക്കരണ കമ്മറ്റി കൺവീനർ റവ. പി. ജെ. വർഗിസ്, പ്രൊഫ. ഏബ്രഹാം ജോസഫ് എന്നിവർ ഭരണഘടന ഭേദഗതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.