മലപ്പുറം: നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന്.
മലപ്പുറത്ത് സംഘടിപ്പിച്ച ശില്പശാലയില് മലപ്പുറം ,കോഴിക്കോട്,പാലക്കാട് ജില്ലകളില്‍ നിന്നുള്ള 62 പ്രവാസിസംരംഭകര്‍ പങ്കെടുത്തു. വിവിധ സംരംഭകസഹായ പദ്ധതികള്‍ , വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്കി. നോർക്കാ റൂട്സിന്റെ വിവിധ പദ്ധതികും സേവനങ്ങളും സംബന്ധിച്ച് ജനറല്‍ മാനേജർ അജിത് കോളശ്ശേരി വിശദീകരിച്ചു.
എന്‍.ബി.എഫ്.സിയില്‍ നിന്നും പ്രോജക്ട്സ് മാനേജര്‍ സുരേഷ് കെ.വി സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഷറഫുദ്ദീന്. ബി എന്നിവർ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ രവീന്ദ്രൻ.സി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നടപ്പുസാമ്ബത്തിക വർഷത്തെ ഏഴാമത് ബാച്ച് സംരംഭകത്വ പരിശീലന പരിപാടിയാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.