തമിഴ്‌നാട്;ഊട്ടിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴു മരണം. ലൗഡേലിനടത്ത് വീട് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്.
6 സ്ത്രീകളും ഒരു പുരുഷ തൊഴിലാളിയുമാണ് മരണപ്പെട്ടത്. സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു.
8 തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ആറു പേർ അപകട സ്ഥലത്തുവെച്ചും, ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ ഒരാൾ ഊട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 15 തൊഴിലാളികളാണ് അപകട സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.