ഹാമില്ട്ടണ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 281 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ ഇന്നിംഗ്സില്‍ കിവീസിനായി ഇരട്ട സെഞ്ചുറി നേടിയ രചിന് രവീന്ദ്രയായിരുന്നു. 39-2 എന്ന സ്കോറിൽ പതറിയ ന്യൂസിലന്‍ഡിനെ വില്യംസണൊപ്പം 232 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റിയത് രചിന് രവീന്ദ്രയുടെ ഇന്നിംഗ്സായിരുന്നു.
വില്യംസണ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ രചിനായിരുന്നു.
മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം കെയ്ന്‍ വില്യംസണുമായി പുരസ്കാരം പങ്കിടുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു രചിന്റെ ചിരിയോടെയുള്ള മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.