എറണാകുളം: മലയാറ്റൂർ, നീലീശ്വരം ഗ്രാമപഞ്ചായത്ത് 33,77,67,650/-രൂപ വരവും 32,89,53,166/-രൂപ ചെലവും 88,14,484/-രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.
സേവനമേഖലക്ക് ഊന്നല്‍ നല്കിയിട്ടുളള ബജറ്റില്‍ മേഖലക്കായി 14,97,22,872/- രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതര്‍ ഇല്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി ലൈഫ് ഭവനപദ്ധതിയ്ക്കായി 4,46,46,000/- രൂപയും മൃഗാശുപത്രി കെട്ടിടനിർമ്മാണം,ഗവ.സ്കൂള്‍ കെട്ടിടനിർമ്മാണം എന്നിവയ്ക്കായി 2 കോടി 60 ലക്ഷം രൂപയും പഞ്ചായത്തിലെ റോഡുകൾക്കായി 2 കോടി 80 ലക്ഷം രൂപയും, കുടിവെള്ളവുമായി ബന്ധപ്പെട്ട് 19,00,000 രൂപയും, ശുചിത്വം,മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്കായി 30,00,000/- രൂപയും തെരുവ് വിളക്കുകള്‍ക്കായി 34,80,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷേമ പെൻഷനുകൾക്കായി 6,00,00,000/- രൂപയും ദാരിദ്ര്യ ലഘൂകരണത്തിനായി 8,51,50,000/- രൂപയും ബജറ്റില്‍ നീക്കിവച്ചു.വൈസ് പ്രസിഡന്റ് ലൈജി ബിജു ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻ്റ് വിൻസൻകോയിക്കര അധ്യക്ഷത വഹിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.