യുഎസ്;അമേരിക്കൻ ഗായികയും, നടിയുമായ ബിയോൺസ് ഹെയർകെയർ ബിസിനസിലേക്ക്.
താരം തന്റെ പുതിയ ഹെയർകെയർ ബ്രാൻഡായ 'സെക്രഡ്' ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഫെബ്രുവരി 20-ന് താൻ സെക്രഡ് ലോഞ്ച് ചെയ്യുമെന്നാണ് താരം ബുധനാഴ്ച പ്രഖ്യാപിച്ചത്."മുടി വിശുദ്ധമാണ്," ടാഗ് ലൈനോട് കൂടിയാണ് താരം തന്റെ പുതിയ ബ്രാൻഡിന്റെ പ്രഖ്യാപനം നടത്തിയത്.ബിയോൺസ് ഉൾപ്പെടെ എല്ലാ വ്യത്യസ്ത ഹെയർ ടെക്‌സ്‌ചറുകളുമുള്ള സ്ത്രീകളുടെ ക്ലിപ്പുകളും അവരുടെ മുടി സ്‌റ്റൈൽ ചെയ്യുന്നതും ഒപ്പം തൻ്റെ ഹെയർ സ്‌റ്റൈലിസ്റ്റായ അമ്മ ടീനയെ ഉൾപ്പെടുത്തിയുള്ള ഒരു ക്ലിപ്പും ചേർത്ത ഒരു ചെറിയ വീഡിയോയും താരം പങ്കുവച്ചു.
താരത്തിന്റെ അമ്മ ഒരു ഹെയർ സ്റ്റൈലിസ്റ് ആണ്. "തീർച്ചയായും ഞാൻ എൻ്റെ അമ്മയുടെ ഹെയർ സലൂണിലാണ് വളർന്നത്," എന്ന് താരത്തിന്റെ പോസ്റ്റിൽ പ്രതികരിച്ച ആളുകൾക്ക് മറുപടിയായി താരം പറഞ്ഞു. "എൻ്റെ മുടി സംരക്ഷണ യാത്രയിലേക്ക് സ്വാഗതം," എന്നും അവൾ കൂട്ടിച്ചേർക്കുന്നു.അതേസമയം ഏത് തരം ഉൽപ്പന്നങ്ങളാണ് ഈ ബ്രാൻഡിന് കീഴിൽ വിൽക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ ബിയോൺസിൻ്റെ ആദ്യ ബിസിനസ് സംരംഭമല്ല ഇത്.
2010-ൽ പാർക്ക്‌വുഡ് എന്റർടൈൻമെന്റ് എന്ന മാനേജ്‌മെന്റ് കമ്പനിയും മറ്റൊരു വസ്ത്ര ലൈൻ ഐവി പാർക്കും താരം ആരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.