കോട്ടയം: മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണശ്രമം. നാലു വീടുകളുടെയും അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.
ഇതിൽ രണ്ടു വീടുകളുടെയും ഉള്ളിൽ കയറിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഒന്നും നഷ്ടപ്പെട്ടില്ല.വെള്ള മങ്കിക്യാപ്പ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾക്ക് 50 വയസ്സിനടുത്ത് പ്രായവും ഉയരം കുറവുമാണെന്ന് വീടുകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
കോട്ടയം മറിയപ്പള്ളി ചെട്ടിക്കുന്ന് വാട്ടർടാങ്കിന് സമീപത്തെ താമസക്കാരായ അശ്വതി നിവാസിൽ പി.കെ. സജിമോൾ, ആശാലയം വീട്ടിൽ രവീന്ദ്രൻ, തോട്ടുങ്കൽ ജയകുമാർ, ചേരിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ മൂന്നു മണിക്കും അഞ്ചരയ്ക്കുമിടയിൽ കവർച്ചാ ശ്രമം നടന്നത്.അശ്വതി നിവാസിൽ സജിമോൾ ടീച്ചറുടെ വീടിൻ്റെ പിൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മുറിയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു.
ഇത് മനസിലാക്കിയ കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആയുധം കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് കടന്ന് കളഞ്ഞത്.ആശാലയം വീട്ടിൽ രവീന്ദ്രന്റെ കൊച്ചുമകൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഉത്തര കിടന്നിരുന്ന മുറിയിലാണ് കള്ളൻ കയറിയത്. ശബ്ദം കേട്ട് ഉണർന്ന കുട്ടി ബഹളം വച്ചപ്പോഴാണ് മോഷ്ടാവ് ഇറങ്ങിയോടിയത്.
ചേരിക്കൽ രവീന്ദ്രന്റെ അടുക്കള വാതിൽ അഗ്രം വളഞ്ഞ ഇരുമ്പ് കമ്പി വടി ഉപയോഗിച്ച് പാതി തുറന്ന നിലയിലാണ്.
വാതിലിന്റെ ഒരു കൊളുത്ത് അകത്തിയപ്പോൾ തന്നെ വീട്ടുകാർ ഉണർന്നതിനാലാണ് ഇവിടെയും മോഷണശ്രമം പരാജയപ്പെട്ടത്.
എന്നാൽ, പുലർച്ചെ മാത്രമാണ് പരിസരവാസികളായ ഇവർ മോഷണശ്രമ വിവരം പരസ്പരം അറിഞ്ഞത്.
തുടർന്ന് ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പിന്നീട് ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.