തിരുവനന്തപുരം: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം ജംഗ്ഷനിൽ കോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കി ജംഗ്ഷനെ രണ്ടാക്കി കെട്ടി മുറിക്കുന്നതിന് പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നും,
കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ (കെഡിഒ ) കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രി നിതിൻ ഗദ്ഗരിക്ക് നിവേദനം നൽകി. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ താമസിച്ച് നിവേദന സംഘം റെയിൽവേ മന്ത്രി, മൈനോറിറ്റി മന്ത്രി,നാഷണൽ ഹൈവേയുടെയും റെയിൽവേയുടെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് ചർച്ച നടത്തി.
കണിയാപുരത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു ഉടനടി പരിഹാരം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ട മന്ത്രിയും ഉദ്യോഗസ്ഥരും അറിയിച്ചത്. കെഡിഒ ചെയർമാൻ നൗഷാദ് തോട്ടിൻകര,ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് നിസാം, ജനറൽ കൺവീനർ എംകെ നവാസ്, സജീർ, വാഹിദ് കൈപ്പള്ളി, ഷഫീഖ് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, റാസി ദാവൂദ് ഷാജു കരിച്ചാറ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.