ന്യൂഡല്‍ഹി: 58-ാമത് ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത ഉറുദു കവിയും ഹിന്ദി ഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് ജഗദ് ഗുരു രാമഭദ്രാചാര്യയ്ക്കും.
ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി ഗാനങ്ങള്‍ രചിച്ച ഗുല്‍സാര്‍ ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍,
കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്.ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്കൃതത്തില്‍ നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം അറിയപ്പെടുന്ന ഹിന്ദു ആത്മീയ ആചാര്യനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.