തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവ പഠനകേന്ദ്രം കേരള സാംസ്കാരിക വകുപ്പ് സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പൊയ്കയിൽ ശ്രീകുമാര ഗുരുദേവ 146 മത് ജന്മദിന വേദിയിൽ ആദിയർ ദീപം വജ്രജൂബിലി വാർഷിക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിന് സമാധാനവും എന്ന മുദ്രാവാക്യമാണ് ഗുരുദേവൻ ഉയർത്തിയതെന്നും, ഗുരുദേവൻ നയിച്ച യുദ്ധത്തിനെതിരെയുള്ള സമാധാന ജാഥ സമകാലിക ലോകത്ത് ഏറെ പ്രസക്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ജഡ്ജിയും സഭാ വൈസ് പ്രസിഡൻ്റ് മായ ഡോ.പി.എൻ.വിജയകുമാർ അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം പരിചയപ്പെടുത്തൽ യുവജന സംഘം ജോ.സെക്രട്ടറി ഡോ രാജീവ് മോഹനൻ നടത്തി.ആദിയർദീപം ജൻമദിന പതിപ്പുകളുടെ പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവ്വഹിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.