യുകെ ;കുടുംബമായി ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വിധിച്ചിട്ടും, ബ്രിട്ടനില്‍ വീട്ടമ്മയ്ക്ക് തന്റെ ഭര്‍ത്താവിനെയും പത്ത് വയസ്സുകാരനായ മകനെയും വിട്ട് പോകേണ്ട സാഹചര്യം വന്നെത്തിയിരിക്കുകയാണ്.
വിധി അനുകൂലമായിട്ടും മാള്വാട്ടേജ് പിയേരിസ് എന്ന വനിതയോട് രാജ്യം വിട്ടുപോകാന്‍ ഹോം ഓഫീസ് ഉത്തരവിറക്കിയിരിക്കുകയാണ്. എന്നാല്‍, കോടതി വിധി മാനിക്കാത്ത ഹോം ഓഫീസിന്റെ പ്രവര്‍ത്തനം അങ്ങേയറ്റം ലജ്ജാകരമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പിയേറിസിന്റെ ഭര്‍ത്താവ് സുമിത്ത് കഡഗോഡ റാണസിംഗേ ഒരു ഇറ്റാലിയന്‍ പൗരത്വമുള്ള വ്യക്തിയാണ്. ഇ യു സെറ്റില്‍മെന്റ് പദ്ധതി പ്രകാരം അയാള്‍ക്ക് 2020-ല്‍ പ്രീ സെറ്റില്‍ഡ് സ്റ്റാറ്റസ് നല്കുകയുണ്ടായി.
ഇവരുടെ മകന്, പത്തു വയസ്സുകാരന് കെവിനും ഒരു ഇറ്റാലിയന്‍ പൗരനാന്. ഇ യു സെറ്റില്‍മെന്റ് പദ്ധതിയില്‍ ഫാമിലി പെര്‍മിറ്റ് സ്കീം വഴി കുട്ടിയും പിതാവിനൊപ്പം ചേരാന്‍ അപേക്ഷിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി കാരണം ഈ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം ഉണ്ടായി. പിന്നീട് ഇവര്‍ തമ്മിലുള്ള കുടുംബബന്ധം തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി 2022 ഏപ്രിലില്‍ അപേക്ഷ നിരസിക്കപ്പെട്ടു.
തുടര്‍ന്ന് ഈ കുടുംബം ഇമിഗ്രേഷന്‍ ട്രിബ്യുണലില്‍ പരാതിപ്പെടുകയായിരുന്നു. ഇവര്‍ യഥാര്‍ത്ഥ കുടുംബമാണെന്നും ഒരുമിച്ച് ജീവിക്കുവാന്‍ അവകാശം ഉണ്ടെന്നുമായിരുന്നു ട്രിബ്യുണലിന്റെ വിധി.
തുടര്‍ന്ന് അമ്മക്കും മകനും ബ്രിട്ടനിലേക്ക് വരാന്‍ 2022 ഡിസംബറില്‍ അനുവാദം നല്‍കുകയും 2023 മെയ് മാസത്തില്‍ അത് ഈമെയില്‍ വഴി സ്ഥിരീകരിക്കുകയും ചെയ്തു. അടുത്ത മാസവും അവര്‍ക്ക് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് കത്ത് ലഭിച്ചു.
ഇവരുടെ മകന് 10 വയസ്സ് മാത്രമെ ആയിട്ടുള്ളു എങ്കിലും, ആ കത്തില്‍ പറഞ്ഞിരുന്നത് മകന് ബ്രിട്ടനില്‍ ജോലിചെയ്യാനുള്ള അവകാശമുണ്ടെന്നും പെന്ഷന് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ്.പിന്നീട് കഴിഞ്ഞ വര്‍ഷം നവംബറില്‍ പിയേറിസിന് ഹോം ഓഫീസില്‍ നിന്നും മറ്റൊരു കത്ത് അല്ഭിക്കുന്നു. അവരുടെ അപേക്ഷ ഇപ്പോഴും പരിഗണനയിലാണെന്നായിരുന്നു അതില്‍ സൂചിപ്പിച്ചിരുന്നത്. കോടതി ബ്രിട്ടനില്‍ താമസിക്കാന്‍ അനുവാദം നല്‍കിയിട്ടും 2024 ഫെബ്രുവരി 7 ന് എഴുതിയ കത്തില്‍ ഹോം ഓഫീസ് വ്യക്തമാക്കിയത് ഇ യുഎസ് എസ് പദ്ധതി പ്രകാരം പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇവര്‍ക്കില്ല എന്നായിരുന്നു.
മാത്രമല്ല, ട്രിബ്യുണലില്‍ അപ്പീല്‍ ചെയ്യുവാനുള്ള അവകാശമുണ്ടെന്നും അതില്‍ പറയുന്നുണ്ട്. അതേ ട്രിബ്യുണലില്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് ബ്രിട്ടനില്‍ താമസിക്കാനുള്ള അനുമതി ലഭിച്ചത്.
അത് ലഭിച്ചതിന് ശേഷമാണ് ഹോം ഓഫീസ് ഈ കത്തെഴുതിയത് എന്നതാണ് വിചിത്രമായ കാര്യം. ബ്രിട്ടനില്‍ തുടര്‍ന്നാല്‍, പ്രോസിക്യുഷനും ജയില്‍ ശിക്ഷയും അടക്കം അനുഭവിക്കേണ്ടി വരുമെന്നും പിന്നീട് നാടുകടത്തുമെന്നും അതില്‍ പറയുന്നു.
ഭര്‍ത്താവിനും മകനും ഒപ്പമല്ലാതെ തനിക്കൊരു ജീവിതമുണ്ടാകില്ല എന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. അതിനിടയില്‍ ട്രിബ്യുണല്‍ വിധി നടപ്പിലാക്കാന്‍ പരാജയപ്പെട്ട ഹോം ഓഫീസിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച് നിയമ സ്ഥാപനത്തിന്റെ വക്താവ് പറായുന്നത് ഹോം ഓഫീസ് നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ്.
ഹോം ഓഫീസിന്റെ കഴിവുകേട് കൊണ്ട് ഒരു കുടുംബത്തിന്റെ മനസ്സമാധാനം നഷ്ടപ്പെട്ടതായും അത് ചിതറിത്തെറിക്കലിന്റെ വക്കിലെത്തിയതായും വക്താവ് ചൂണ്ടിക്കാട്ടി.


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.