മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പിനി നടത്തല്‍: പോലീസുകാരോട് സഹതാപമുണ്ട്, ഗവര്‍ണര്‍,,

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരുകൈകൊണ്ട് എസ്‌എഫ്‌ഐക്കാരാട് പ്രതിഷേധിക്കാന്‍ പറയുന്ന മുഖ്യമന്ത്രി മറുകൈകൊണ്ട് പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കുകയാണ്.

അതിനാല്‍ അദ്ദേഹത്തിന് നല്ലത് ഒരു നാടകക്കമ്പിനി തുടങ്ങുന്നതാണെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.

പ്രതിഷേധക്കാര്‍ക്ക് വേണമെങ്കില്‍ എന്നെ ആക്രമിക്കാം. പക്ഷെ, അവര്‍ക്ക് എന്റെ കാറ് മാത്രം ആക്രമിച്ചാല്‍ മതി, എന്നെ വേണ്ട. അവരുടെ ഉദ്ദേശം തന്നെ ഭയപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിഷേധത്തിനുവരുന്ന യുവാക്കളെ ഉപയോഗപ്പെടുത്തുകയും ചൂഷണം ചെയ്യുകയുമാണെന്ന് ആരോപിച്ച ഗവര്‍ണര്‍, അവരോട് കൈകള്‍കൂപ്പി സഹതപിക്കുകയാണെന്നും പറഞ്ഞു.
കേരള പോലീസ് അനാവശ്യമായ സമ്മര്‍ദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. പൊരിവെയിലത്ത് അവര്‍ പ്രതിഷേധക്കാരെ തടയാന്‍ നില്‍ക്കുകയാണ്. പോലീസുകാരോട് സഹതാപമുണ്ടെന്നും ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !