ഹൈദരാബാദ്: ക്രിസ്ത്യൻ പള്ളിക്കെതിരെ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം.
രംഗറെഡ്ഡിയിലെ ജനവാഡയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്ക് നേരെയും ക്രിസ്തുമത വിശ്വാസികൾക്ക് നേരെയും തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് ആരോപണം.
എന്നാൽ അറസ്റ്റിലായത് കോൺഗ്രസ് നേതാവ് ആണ്. കോൺഗ്രസിൻറെ മുൻ മണ്ഡൽ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ജയ് ശ്രീറാം വിളികളോടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു എന്നാണ് ആരോപണം.
എന്നാൽ വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം അടിച്ചുതകർത്തു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു.
ഇതിനെത്തുടർന്നാണ് ബജ്‍രംഗദളിൻറെ നേതൃത്വത്തിൽ ആളുകൾ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നുണ്ട്.
.jpg)
.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.