ഗൂഗിള്‍ പേയുടെ കാര്യത്തില്‍ തീരുമാനം, ജിമെയില്‍ സേവനവും അവസാനിപ്പിക്കുന്നോ?' പ്രതികരിച്ച് ഗൂഗിള്‍

ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന പ്രചരണത്തില്‍ പ്രതികരിച്ച് ഗൂഗിള്‍. ജിമെയില്‍ സേവനം അവസാനിപ്പിക്കില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമ്പനി വ്യക്തമാക്കി. ജിമെയില്‍ ഇവിടെ തന്നെ തുടരും എന്നാണ് ഗൂഗിള്‍ കുറിച്ചത്.

ഗൂഗിളില്‍ നിന്ന് ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച ഇമെയിലില്‍ സേവനം അവസാനിപ്പിക്കുന്നു'വെന്ന് അറിയിച്ചുവെന്നായിരുന്നു പ്രചരണം. ഇതിനൊപ്പം ജിമെയിലിന്റേതെന്ന പേരിലൊരു സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രചരണം നടന്നത്. 

ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ശേഷം, 'ഇമെയിലുകള്‍ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ശേഖരിക്കുന്നതും ജിമെയില്‍ പിന്തുണയ്ക്കില്ല' എന്ന് ഗൂഗിള്‍ അറിയിച്ചെന്നാണ് സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജിമെയില്‍ നിര്‍ത്തലാക്കുന്നതെന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു. 

ഈ സ്‌ക്രീന്‍ ഷോട്ട് എക്‌സ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയത്.  ജിമെയിലിന്റെ എച്ച്ടിഎംഎല്‍ വേര്‍ഷന്‍ കമ്പനി ഈ വര്‍ഷം നിര്‍ത്തലാക്കിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !