കൊച്ചി: റിലീസ് ചെയ്തത് മുതൽ ബോക്സ് ഓഫീസിൽ തരംഗമായിരിക്കുകയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. 2006ൽകൊടൈക്കനാൽ യാത്രക്കിടെ ഗുണ കേവില്‍ അകപ്പെട്ട് പോയ കൂട്ടുകാരനെ രക്ഷിക്കാന്‍ ഒന്നിച്ച് നിന്ന സൗഹൃദ സംഘത്തിന്റെ കഥയാണ് 2024 ല്‍ ചിദംബരം സംവിധാനം ചെയ്ത ചിത്രമായത്. ചിത്രത്തെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായമാണ്.
ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി സ്വന്തം അനുഭവത്തോട് ചേര്‍ത്തുവയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് ഷാജി കൈലാസ്. ചെറുപ്പത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ടൂറുപോയി ഡാമില്‍ വീണ് മരണപ്പെട്ട സഹോദരന്റെ ഓര്‍മ്മാണ് ഷാജി കൈലാസ് വൈകാരികമായ കുറിപ്പിലൂടെ ഓര്‍ത്തെടുക്കുന്നത്.
കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ എന്ന് ഷാജി കൈലാസ് ചേട്ടന്റെ ഫോട്ടോയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.