കെമിസ്ട്രി അധ്യാപികയായ തന്റെ ഭാര്യയ്ക്ക് 16 -കാരനായ ശിഷ്യയോട് ഉള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലെന്ന് റിപ്പോര്‍ട്ടുകള്‍. ഷാങ്ഹായിലെ ഒരു വനിതാ സെക്കണ്ടറി സ്കൂൾ അധ്യാപികയെ, തന്റെ ശിഷ്യനായ പതിനാറുകാരന് വിദ്യാർത്ഥിയുമായി രഹസ്യബന്ധം സൂക്ഷിച്ചുവെന്ന ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പപെന്റ് ചെയ്യപ്പെട്ടെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഭര്‍ത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റ് 50 ലക്ഷത്തോളം പേര് പങ്കുവച്ചെന്നും കോടിക്കണക്കിനാളുകള്‍ കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം ചൈനയില്‍ നിയമവിരുദ്ധമല്ലെങ്കിലും അത് പ്രൊഫഷണൽ നൈതികയ്ക്കും ധാർമ്മികതയ്ക്കും എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 16 -ന് വു എന്നയാള്‍ തന്റെ ഭാര്യയും 30 -കാരിയുമായ ഷിയാങ് യു എന്ന രസതന്ത്ര അധ്യാപികയും 16 വയസുള്ള അവരുടെ ശിഷ്യനുമായുള്ള രഹസ്യബന്ധത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ WeChat -ലൂടെ പങ്കുവച്ചത്. പിന്നാലെ ഭാര്യയ്ക്ക് ശിഷ്യനുമായി രഹസ്യമായ ലൈംഗിക ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു.
ഷിയാങ് യുവും കൌമാരക്കാരനായ ശിഷ്യനും തമ്മില്‍ ഡേറ്റിംഗ് ചെയ്യുന്നതിനെ കുറിച്ചും ഹോട്ടലില്‍ മുറി എടുക്കുന്നതിനെ കുറിച്ചും സംസാരിക്കുന്നതിന്റെ ശബ്ദ റിക്കോര്‍ഡുകളും ഇയാള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. സംഭാഷണത്തില്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ആണ്‍കുട്ടിയോട് സ്വയം നിയന്ത്രിക്കണമെന്നും ആരെങ്കിലും തങ്ങളുടെ ബന്ധം കണ്ടെത്താതിരിക്കാന്‍ പരസ്പരമുള്ള സംഭാഷണങ്ങള്‍ നശിപ്പിച്ച് കളയാനും ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.