ഡല്‍ഹി: ഇന്ത്യയിലെ മരിയോണ്‍ ബയോടെക് നിർമ്മിച്ച കഫ്സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒടുവില്‍ വിധി.
23 പേരെ തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരു ഇന്ത്യൻ പൌരനും ഉള്‍പ്പെടും. രണ്ട് മുതല്‍ 20 വർഷം വരെയാണ് ശിക്ഷവിധിച്ചിരിക്കുന്നത്.68 കുട്ടികളാണ് മരിയോണ്‍ ബയോടെക് നിർമിച്ച കഫ് സിറപ്പ് കഴിച്ച് മരിച്ചത്. കേസില്‍ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി വന്നിരിക്കുന്നത്.
ഡോക് 1 മാക്സ് സിറപ്പ് ഉസ്ബെക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്ത കമ്പിനിയുടെ ഡയറക്ടറായ ഇന്ത്യൻ സ്വദേശി സിങ് രാഘവേന്ദ്ര പ്രതാപിന് 20 വർഷം തടവുശിക്ഷയാണ് രാജ്യത്തെ പരമോന്നത കോടതി വിധിച്ചത്. 23 പേരില്‍ ഏറ്റവും കൂടുതല്‍ കാലം ശിക്ഷ ലഭിച്ചിരിക്കുന്നവരില്‍ ഒരാള്രാഘവേന്ദ്ര പ്രതാപാണ്. ഓഫീസ് ദുരുപയോഗം, അശ്രദ്ധ, വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ്, നിലവാരമില്ലാത്തതോ വ്യാജമോ ആയ മരുന്നുകളുടെ വില്‍പ്പന, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്ക് ലൈസൻസ് നല്‍കുന്നതിൻ്റെ ചുമതലയുണ്ടായിരുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.മരിച്ച 68 കുട്ടികളുടെ കുടുംബത്തിനും മരുന്ന് കഴിച്ചതിന്റെ പാർശ്വഫലമായി രോഗബാധിതരായ കുട്ടികളുടെ കുടുംബത്തിനുമായി 80000 ഡോളർ നഷ്ടപരിഹാരം നല്‍കാനും നഷ്ടപരിഹാരത്തുക ഏഴ് കുറ്റവാളികളില്‍ നിന്നായി ഇടാക്കാനും കോടതി ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.