പഞ്ചസാരയുടെ ഉപയോഗം നമ്മുടെ ജീവിതത്തില്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ അമിത ഉപയോഗം പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയിലേക്ക് വഴിവയ്‌ക്കുന്നു.
പഞ്ചസാരയുടെ അമിത ഉപയോഗം നിർത്തണമെന്ന് പലപ്പോഴും നമുക്ക് ആഗ്രഹമുണ്ടാകുണ്ടാകാറുണ്ടെങ്കിലും ഇതിനു സാധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാല്‍ ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കാം..പാക്കറ്റ് ഫുഡുകള്‍ വാങ്ങുമ്പോള്‍ കവറില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ചു നോക്കിയതിന് ശേഷം മാത്രം തിരഞ്ഞെടുക്കുക. ഇതില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക.
ബേക്കറികളില്‍ നിന്നുള്ള മധുര പലഹാരങ്ങള്‍ കുറച്ച് വീട്ടില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പഞ്ചസാര മാറ്റി നിർത്തി ശർക്കര ഉപയോഗിക്കാം.
സോഡ പോലുള്ള കാർബോഹൈഡ്രേറ്റ് പാനീയങ്ങള്‍ കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു. ഇതില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കി പഴവർഗങ്ങള്‍ ജ്യൂസ് അടിച്ച് കുടിക്കാം. കടല, വാല്‍നട്ട്‌സ്, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ നട്ട്‌സുകള്‍ കഴിക്കാം. ഇത് ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പഞ്ചസാരയോടുള്ള ആസക്തി വർദ്ധിക്കുമ്പോള്‍ നട്ട്‌സുകള്‍ കഴിക്കുന്നത് പതിയെ പഞ്ചസാര കഴിക്കുന്നത് കുറയ്‌ക്കാൻ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.