ജയ്പൂർ : യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ട്രെയിൻ ഇടിച്ചിട്ട നിലയില്‍ കണ്ടെത്തി . രാജേന്ദ്ര യാദവ് എന്ന 33 കാരനാണ് ഗുരുതരമായി പരിക്കേറ്റത് .
ഇയാളുടെ ഒരു കാല്‍ അറ്റു പോയ നിലയിലാണ് . അടുത്ത കാലിനും സാരമായി പരിക്കേറ്റു. യുവതിയേയും , സഹോദരനേയും പിന്തുടർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പ്രതി ജയ്പൂരിലെ മാളവ്യ നഗർ ഏരിയയിലാണ് സംഭവം . തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റെയില്‍വേ ലൈനിന് സമീപം പരിക്കേറ്റ നിലയില്‍ ഒരാള്‍ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ രാജേന്ദ്ര യാദവ് ആണെന്ന് തിരിച്ചറിഞ്ഞു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും , സഹോദരനും നേരെ ഫെബ്രുവരി 24 ന് മാരകമായ ആക്രമണം നടത്തിയ ശേഷം രാജേന്ദ്ര യാദവ് ഒളിവിലായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാൻ ഇയാള്‍ രൂപം മാറ്റി. മൊട്ടയടിച്ച് താടിയും , മീശയും മാറ്റി ഒളിവിലായിരുന്നു രാജേന്ദ്ര .ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ജയില്‍ കാർഡില് നിന്നാണ് രാജേന്ദ്രനെ തിരിച്ചറിഞ്ഞത്. രാജേന്ദ്രനെ പിടികൂടാൻ പോലീസ് തുടർച്ചയായി റെയ്ഡ് നടത്തുകയായിരുന്നെന്ന് രാജസ്ഥാൻ ഡിജിപി യു ആർ സാഹു പറഞ്ഞു.
രാജേന്ദ്ര യാദവിനെതിരെ 2023 ജൂണ്‍ 17 ന് ജയ്പൂരിലെ പ്രാഗ്പൂർ പോലീസ് സ്റ്റേഷനിലാണ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തത് . ഈ കേസില്‍ 2 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജേന്ദ്രൻ പുറത്തിറങ്ങിയത് .
തുടർന്ന് യുവതിയേയും , സഹോദരനെയും കണ്ട രാജേന്ദ്ര ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിരുന്നു.
രണ്ട് ദിവസം മുൻപ് സഹോദരനോടൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ രാജേന്ദ്രയും കൂട്ടാളികളും ചേർന്ന് ഇരയെയും മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു. പലതവണ കുത്തിയ ശേഷം, പെണ്‍കുട്ടിയ്‌ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു .ഒപ്പമുണ്ടായിരുന്ന സഹോദരനും പരിക്കേറ്റു . ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി എസ്‌എംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ രാജേന്ദ്രയ്‌ക്കൊപ്പം ഉണ്ടായിരുന്ന മഹേഷ്, രാഹുല്‍ ഗുർജാർ എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.