വാഷിങ്ടണ്‍: ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി ഇസ്രായേൽ എംബസിക്ക് മുന്നില്‍ സ്വയം തീകൊളുത്തി അമേരിക്കന്‍ സൈനികന്. പൊള്ളലേറ്റ യു.എസ് നാവിക സേനാംഗം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വാഷിങ്ടണിലെ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിന്റെ പ്രതിഷേധം.
ഡ്യൂട്ടിയിലുള്ള നാവികനാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പൊലിസും സംഭവം അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.Just got to the scene. Working to learn more.
— David Kaplan (@DKaplanFox5DC) February 25, 2024
I’m told the man was transported in critical condition with life-threatening injuries.
Secret service and MPD both on scene right now. #Fox5DC https://t.co/fAxwOi8HXG pic.twitter.com/t9IAHVOGtN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.